---
title: "കടവത്തൂരിൽ അഭിഭാഷകക്ക് നേരെയുണ്ടായ ലീഗ് അക്രമം ; 9 പേർക്കെതിരെ കേസ്സ്"
english_title: "League violence against lawyer in Kadavathur; Case filed against 9 people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351419/League violence against lawyer in Kadavathur; Case filed against 9 people"
published_at: "2026-04-03T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cff548b69e2_1001177038.jpg"
keywords: []
---

# കടവത്തൂരിൽ അഭിഭാഷകക്ക് നേരെയുണ്ടായ ലീഗ് അക്രമം ; 9 പേർക്കെതിരെ കേസ്സ്

> **Lead Summary:** തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിക്കെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ച യുവതിക്ക് നേരെ മുസ്ലിം ലീഗ് പ്രവർത്തകർ അക്രമം നടത്തിയ സംഭവത്തിൽ 9 ലീഗ് പ്രവർത്തകർക്കെതിരെ കൊളവല്ലൂർ പൊലീസ് കേസ്സെടുത്തു.

## Article Content

തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിക്കെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ച യുവതിക്ക് നേരെ മുസ്ലിം ലീഗ് പ്രവർത്തകർ അക്രമം നടത്തിയ സംഭവത്തിൽ 9 ലീഗ് പ്രവർത്തകർക്കെതിരെ കൊളവല്ലൂർ പൊലീസ് കേസ്സെടുത്തു.

തെണ്ടപ്പറമ്പ് ചാക്യാർ കുന്നിൽ വെച്ച് ഇന്നലെ കാലത്ത് 10 മണിയോടെയാണ് സംഭവം. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പതിനാറാം വാർഡിൽ മത്സരിച്ച അഡ്വ. വി. നാഫിയ (29)ക്ക് നേരെയാണ് ലീഗ് പ്രവർത്തകരായ പത്തോളം പേർ തടഞ്ഞുവെച്ച് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തത്. പരിക്കേറ്റ നാഫിയയെ പാനൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നേടിയിരുനു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351419/League violence against lawyer in Kadavathur; Case filed against 9 people)